കേരള കേന്ദ്രസര്‍വകലാശാലയില്‍ പിജി പ്രവേശനം
Saturday, April 1, 2023 1:39 AM IST
അപേക്ഷ ഏപ്രില്‍ 19 വരെ
കാസര്‍ഗോഡ്: പെരിയ കേരള കേന്ദ്രസര്‍വകലാശാലയില്‍ 2023 - 2024 അധ്യയനവര്‍ഷത്തേക്കുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 26 പിജി പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്.
കോഴ്സുകളും സീറ്റുകളും
എംഎ ഇക്കണോമിക്സ് (40), എംഎ ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), എംഎ ലിംഗ്വിസ്റ്റിക്സ് ആന്‍ഡ് ലാംഗ്വേജ് ടെക്നോളജി (40), എംഎ ഹിന്ദി ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് (40), എംഎ മലയാളം (40), എംഎ കന്നഡ (40), എംഎ പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്‍ഡ് പോളിസി സ്റ്റഡീസ് (40), എംഎസ്ഡബ്ല്യു (40), എംഎഡ് (40), എംഎസ്സി സുവോളജി (30), എംഎസ്സി ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാര്‍ ബയോളജി (30), എംഎസ്സി കെമിസ്ട്രി (30), എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് (30), എംഎസ്സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് (30), എംഎസ്സി ജീനോമിക് സയന്‍സ് (30), എംഎസ്സി ജിയോളജി (30), എംഎസ്സി മാത്തമാറ്റിക്സ് (30), എംഎസ്സി ബോട്ടണി (30), എംഎസ്സി ഫിസിക്സ് (30), എംഎസ്സി യോഗ തെറാപ്പി (30), എല്‍എല്‍എം (40), മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (30), എംബിഎ - ജനറല്‍ മാനേജ്മെന്റ് (40), എംബിഎ - ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ് (40), എംകോം (40)
പ്രവേശനം എങ്ങനെ ?
രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി)യിലൂടെയാണു കേരള കേന്ദ്രസര്‍വകലാശാലയിലും പ്രവേശനം ലഭിക്കുന്നത്.
എന്‍ടിഎയുടെ വെബ്സൈറ്റ് https://cu et.nta.nic.in സന്ദര്‍ശിച്ച് ഏപ്രില്‍ 19ന് വൈകുന്നേരം അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അന്നേദിവസം രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. ഏപ്രില്‍ 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരമുണ്ട്. പരീക്ഷാതീയതി പിന്നീട് അറിയിക്കും. രണ്ടു മണിക്കൂര്‍ പരീക്ഷയാണുണ്ടാകുക. എന്‍ടിഎ ഹെല്‍പ്പ് ഡസ്ക്: 01140759000. ഇ-മെയില്‍: cuet-pg<\@>nta.ac.in. സര്‍വകലാശാല വെബ്സൈറ്റ്: www.cu kerala.ac.in.