അപകടത്തിൽ തകർന്ന ഓട്ടോ റിക്ഷയിൽ കുടുങ്ങി കിടന്നവരെ 15 മിനിറ്റോളം കഴിഞ്ഞാണ് പുറത്തെടുത്തത്. ഇവരെ കാറിലും ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ സഞ്ചരിച്ചിരുന്ന പഞ്ചായത്തിന്റെ ജീപ്പിലുമായാണ് കറ്റാനത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.ചാരുംമൂട്ടിലും ചുനക്കര തെരുവുമുക്കിലുമായി വർഷങ്ങളായി ഓട്ടോ ഓടിക്കുകയായിരുന്നു അജ്മൽ ഖാൻ.
ചാരുംമൂട്ടിൽനിന്നു സാധനം വാങ്ങാനാനെത്തി മടങ്ങുകയായിരുന്നു തങ്കമ്മയും മണിയമ്മയും. ഷൈലയാണ് അജ്മലിന്റെ ഭാര്യ. മക്കൾ: അഫ്സൽ ഖാൻ, ആയിഷ.
പരേതനായ രാമൻ നായരാണ് തങ്കമ്മയുടെ ഭർത്താവ്. മക്കൾ: ഗോപാലകൃഷ്ണൻ നായർ, ശിവൻ, തുളസി, നാരായണൻ നായർ, രജനി.