പൊന്നന്പലമേട്ടിലെ പൂജ: ഒരാൾകൂടി അറസ്റ്റിൽ
Monday, May 29, 2023 12:17 AM IST
പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ചുകയറി പൂജ നടത്തിയ സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. ഇടുക്കി മ്ലാമല സ്വദേശി ശരത്താണ് പിടിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കേസിലെ മുഖ്യപ്രതി നാരായണൻ നമ്പൂതിരിയുമായി നേരിട്ടു ബന്ധം ശരത്തിനാണെന്നു പറയുന്നു. ശരത്താണ് കുമളിയിൽനിന്നു വള്ളക്കടവ് വരെ നാരായണൻ നന്പൂതിരിയെയും സംഘത്തെയും ജീപ്പിലെത്തിച്ചത്. തുടർന്ന് വള്ളക്കടവിൽനിന്നു ബസിൽ കയറി കൊച്ചുപന്പയിൽ ഇറങ്ങുകയും വനത്തിലൂടെ നടന്നു പൊന്നന്പലമേട്ടിൽ എത്തുകയുമായിരുന്നു.
യാത്രയ്ക്കാവശ്യമായ പണം നാരായണൻ നന്പൂതിരിയിൽനിന്നു ശരത് കൈപ്പറ്റിയിരുന്നു. അന്വേഷണം നടത്തുന്ന വനംവകുപ്പ് സംഘമാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.