കമ്യൂണിറ്റി ക്വാട്ടാ: അപേക്ഷ വിതരണം 15 മുതൽ എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലേക്കുള്ള അപേക്ഷ ജൂണ്‍ 15 മുതൽ വിതരണം ചെയ്യും. റാങ്ക് ലിസ്റ്റ് 26ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ 26ന് ആരംഭിക്കും. ഇതിന്റെ സപ്ലിമെന്ററി ഘട്ടം ജൂലൈ രണ്ടിന് ആരംഭിച്ച് നാലിന് അവസാനിക്കും.പ്രവേശനം ജൂലൈ ആറിന് ആരംഭിച്ച് ജൂലൈ ഏഴിന് അവസാനിപ്പിക്കും. പിന്നീട് ഒഴിവുണ്ടായാൽ സീറ്റ് മെറിറ്റിലേക്ക് മാറ്റും.
മാനേജ്മെന്റ് ക്വാട്ടാ 26 മുതൽ മാനേജ്മെന്റ് ക്വാട്ടാ സീറ്റുകളിലേക്ക് മുഖ്യഘട്ടത്തിലെ പ്രവേശനം ജൂണ്‍ 26 മുതൽ ജൂലൈ നാലുവരെ. സപ്ലിമെന്ററി ഘട്ടം ജൂലൈ ആറുമുതൽ 26 വരെയായിരിക്കും. പിന്നീട് ഒഴിവുണ്ടായാൽ മെറിറ്റിലേക്ക് മാറ്റും.
അണ്എയ്ഡഡിൽ പ്രവേശനം ജൂണ്‍ 26 മുതലാണ്. ജൂലൈ നാലിന് മുഖ്യഘട്ടം അവസാനിക്കും. സപ്ലിമെന്ററി ഘട്ടം ജൂലൈ ആറിന് ആരംഭിച്ച് 26ന് സമാപിക്കും. പ്രവേശനം നേടിയവരുടെ ഓണ്‍ലൈൻ രജിസ്ട്രേഷനും അപ്പോൾ നടക്കും.