നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 16 ടീമുകളെയാണു നിയോഗിച്ചിട്ടുള്ളത്. യോഗത്തിനു ശേഷം ഡോക്ടർമാരുടെ പ്രത്യേക യോഗവും വിളിച്ചു ചേർത്തു. സന്പർക്കപട്ടികയും കേസ് സ്റ്റഡിയും വിശദമായി നടത്തുന്നതിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കണ്ട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിനു കീഴിലെ ദിശയിലെ 104, 1056, 0471 2552056, 2551056 ഈ നന്പറുകളിൽ പൊതുജനങ്ങൾക്കു വിളിച്ച് സഹായം തേടാം.
കോഴിക്കോട്ട് ഇന്നു മുതല്‍ മാസ്ക് നിര്‍ബന്ധമാക്കി കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി. പുറത്തിറങ്ങുന്നവര്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആശുപത്രികളില്‍ അത്യാവശ്യ കാര്യത്തിനു മാത്രമേ പോകാന്‍ പാടുള്ളു. പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം.
ആശുപത്രികളില്‍ രോഗികള്‍ക്കൊപ്പം കൂട്ടിരിപ്പിന് ഒരാള്‍ മാത്രമേ പാടുള്ളൂ. ആശങ്കയോ ഭയമോ വേണ്ട. ജാഗ്രതയാണു വേണ്ടത്. രോഗവുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്- മന്ത്രി പറഞ്ഞു.