ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന വാർഷികം രണ്ടിന് ചെമ്പേരിയിൽ
ചെറുപുഷ്പ മിഷൻലീഗ്  സംസ്ഥാന  വാർഷികം രണ്ടിന് ചെമ്പേരിയിൽ
Friday, September 29, 2023 3:07 AM IST
കൊ​ച്ചി: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് 76-ാം വാ​ർ​ഷി​കാ​ഘോ​ഷം ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ ചെ​മ്പേ​രി​യി​ൽ ഒ​ക്‌​ടോ​ബ​ർ ര​ണ്ടി​ന് ന​ട​ക്കും.

ഉ​ച്ച​യ്ക്ക് 1.30ന് ​വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​നം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും.

“ജൂ​ബി​ലിനി​റ​വി​ൽ പ്രേ​ഷി​ത​രാ​കാം, തോ​മാ​ശ്ലീ​ഹാ ത​ൻ വ​ഴി​യെ’’ എ​ന്ന പ്ര​ത്യേ​ക പ​ഠ​ന​വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി 2022-23 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ൽ ശാ​ഖ, മേ​ഖ​ല, രൂ​പ​ത ത​ല​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യു​ള്ള ഗോ​ൾ​ഡ​ൻ സ്റ്റാ​ർ, സി​ൽ​വ​ർ സ്റ്റാ​ർ, മി​ഷ​ൻ സ്റ്റാ​ർ പു​ര​സ്കാ​ര​ങ്ങ​ളും അ​തി​രൂ​പ​ത ത​ല​ത്തി​ലു​ള്ള പ്രേ​ഷി​ത അ​വാ​ർ​ഡും ജ​യ്സ​ൺ മ​ർ​ക്കോ​സ് പ്രേ​ഷി​ത അ​വാ​ർ​ഡും ആ​ർ​ച്ച്ബി​ഷ​പ് വി​ത​ര​ണം ചെ​യ്യും.


തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പ്രേ​ഷി​തറാ​ലി ന​ട​ക്കും. കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി ചെ​മ്പേ​രി ലൂ​ർ​ദ്മാ​താ ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ സ​മാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.