മത്സരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല: ശ്രീധരന്‍പിള്ള
Saturday, February 24, 2024 1:45 AM IST
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍നിന്ന് ആരും സമീപിച്ചിട്ടില്ലെന്നു ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള.
""പത്തനംതിട്ടയിലെ ചില ക്രൈസ്തവസഭകള്‍ ഡല്‍ഹിയില്‍ പോയി ബിജെപി നേതൃത്വത്തെ അവരുടെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. സഭകളുടെയും സാമുദായിക സംഘടനകളുടെയും അഭിപ്രായം വിലപ്പെട്ടതാണ്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഞാന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രചരിപ്പിക്കുന്നത്.
കേരളത്തിലെ ബിജെപി ഭാരവാഹികള്‍ക്കാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ കഴിയുക. ഗവര്‍ണറായിരിക്കേ എനിക്കിപ്പോള്‍ രാഷ്ട്രീയമില്ല. എന്നെ ഈ നിലയില്‍ എത്തിച്ചത് പ്രസ്ഥാനമാണ്. അവരോടുള്ള സ്നേഹവും ബഹുമാനവും പ്രതിബദ്ധതയും എപ്പോഴുമുണ്ട്-'' ശ്രീധരന്‍പിള്ള പറഞ്ഞു.