കെ.കെ. ശൈലജയ്ക്കെതിരേയുള്ള വ്യാജ പ്രചാരണം: ന്യൂമാഹിയിൽ ലീഗ് നേതാവിനെതിരേ കേസ്
Thursday, April 18, 2024 1:55 AM IST
ന്യൂമാഹി: വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കെതിരേ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരേ പോലീസ് കേസെടുത്തു.
മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി യുഡിഎഫ് ചെയർമാനും ന്യൂമാഹി പഞ്ചായത്തംഗവുമായ ടി.എച്ച്. അസ്ലമിനെതിരേയാണ് കേസ്.
ശൈലജയുടെ വ്യാജ വീഡിയോ വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച് നാട്ടിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.