കോൺഗ്രസ് ബിജെപിക്കു കീഴടങ്ങുന്നു: പ്രകാശ് കാരാട്ട്
Friday, April 19, 2024 1:10 AM IST
നെടുമ്പാശേരി: ബിജെപിക്കു കീഴടങ്ങുന്ന കോൺഗ്രസിനെയാണ് വിവിധ സംസ്ഥാനങ്ങളിൽ കാണുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
ചാലക്കുടി ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി. രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥമുള്ള പൊതുയോഗം നെടുമ്പാശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിയെ നേരിടാൻ കോൺഗ്രസിനു ഭയമാണ്. അതിനുള്ള ശക്തി കോൺഗ്രസിന് നഷ്ടമായെന്നും കാരാട്ട് പറഞ്ഞു.