തമിഴ്നാട്, കർണാടക വോട്ടർമാർക്ക് ശമ്പളത്തോടുകൂടിയ അവധി
Friday, April 19, 2024 1:10 AM IST
തിരുവനന്തപുരം: കേരളത്തിൽ താമസിക്കുകയും ഇവിടെ ജോലി ചെയ്യുകയും ചെയ്യുന്ന തമിഴ്നാട്ടിലെയും കർണാടകയിലെയും വോട്ടർമാർക്ക് ഈ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ച് കേരള സർക്കാർ ഉത്തരവായി.
തമിഴ്നാട്ടിൽ ഏപ്രിൽ 19നും കർണാടകയിൽ ഏപ്രിൽ 26, മേയ് ഏഴ് തീയതികളിലുമാണ് വോട്ടെടുപ്പ്. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്.