മദ്യനയത്തിനെതിരേ പ്രചാരണം നടത്തും: മദ്യനിരോധന സമിതി
Sunday, July 14, 2024 12:51 AM IST
തൃശൂർ: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മദ്യാനുകൂല നയത്തിനെതിരെ പ്രചാരണം നടത്താൻ മദ്യനിരോധനസമിതി സംസ്ഥാന കൗൺസിൽ യോഗത്തിൽ തീരുമാനം.
തൃത്താലയിലും മലപ്പുറത്തും സമിതിയുടെ പ്രചാരണത്തിനുനേരേ ഉയർത്തിയ ഭീഷണികൾ വകവയ്ക്കാതെ ഉപതെരഞ്ഞെടുപ്പുവേളയിൽ സജീവപ്രചാരണം നടത്തും. മദ്യലഭ്യതയും ഉപയോഗവും കുറയ്ക്കുമെന്ന എൽഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു മലപ്പുറം കളക്ടറേറ്റിനു മുന്നിൽ 335 ദിവസമായി തുടരുന്ന അനിശ്ചിതകാലസത്യഗ്രഹം ശക്തിപ്പെടുത്താനും തീരുമാനിച്ചു.
മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ, അഡ്വ. സുജാത എസ്. വർമ, ബി.ആർ. കൈമൾ കരുമാടി , ഇയ്യച്ചേരി പത്മിനി, ഫാ. മാത്യൂസ് വട്ടിയാനിക്കൽ, ടി. ചന്ദ്രൻ, മജീദ് മാടമ്പാട്ട്, ആന്റണി പന്തല്ലൂക്കാരൻ, ഈപ്പൻ കരിയാറ്റിൽ, സെബാസ്റ്റ്യൻ കൊച്ചടിവാരം, മാണി പറമ്പേട്ട്, പി. പുരുഷോത്തമൻ, പി.എം. ഹബീബുള്ള, പി.വി. സന്തോഷ്, എൻ. മോഹൻദാസ്, ഇ. സത്യഭാമ, എൻ. മിനിമോൾ, മാർട്ടിൻ പേരേക്കാടൻ, വി.കെ. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.