ദൗത്യത്തിൽ തമിഴ്നാട് മെഡിക്കൽ സംഘവും കേരള പോലീസിന്റെ കെ 9 സ്ക്വാഡിൽ പ്പെട്ട മൂന്ന് നായ്ക്കളും കരസേനയുടെ കെ 9 സ്ക്വാഡിൽ പെട്ട മൂന്നു നായ്ക്കളും ദൗത്യത്തിൽ ഉണ്ട്. തമിഴ്നാട് മെഡിക്കൽ ടീമിൽനിന്നുള്ള ഏഴു പേരും സന്നദ്ധരായി രക്ഷാദൗത്യത്തിൽ ഉണ്ട്.
അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാർമല, പുഴയുടെ അടിവാരം എന്നിങ്ങനെ സോണുകളിൽ നടത്തിയ തെരച്ചിലിൽ ഇന്നലെയും മൃതദേഹങ്ങൾ കണ്ടെത്താനായി.
കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ജീവന്റെ അംശമുണ്ടെങ്കിൽ കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക ഉപകരണമായ ഹ്യൂമൻ റെസ്ക്യൂ റഡാർ രക്ഷാദൗത്യത്തിന്റെ ഭാഗമായിരുന്നു. 16 അടി താഴ്ച വരെയുള്ള ജീവന്റെ അനക്കം കണ്ടെത്താൻ ഈ ഉപകരണത്തിനു കഴിയും.
മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്ന് ഡ്രോണ്‍ ബേസ്ഡ് റഡാർ ഉടനെ എത്തും.