സുരക്ഷാ മുൻകരുതൽ സംബന്ധിച്ച മുന്നൊരുക്ക പദ്ധതി തയാറാക്കാനും ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകാനും ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തി.
പഞ്ചായത്ത്തല ജാഗ്രത സമിതികൾ ഉടൻ വിളിച്ചുചേർക്കും. വണ്ടിപ്പെരിയാറിൽ വാഴൂർ സോമൻ എംഎൽഎയുടെ അധ്യക്ഷതയിലാകും യോഗം ചേരുക. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ വാഴൂർ സോമൻ, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, കളക്ടർ വി. വിഗ്നേശ്വരി, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, എഡിഎം ബി. ജ്യോതി എന്നിവർ പങ്കെടുത്തു.