ബ്രാഞ്ച് സമ്മേളനങ്ങളിൽ ഇ.പി. ജയരാജനെതിരെയുള്ള അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ടുള്ള ചർച്ച കൊഴുക്കുകയാണ്. ഇതിനിടെയാണു മുഖ്യമന്ത്രിയെത്തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന പുതിയ വിവാദവും കടന്നുവരുന്നത്.
പോലീസിന്റെ പ്രവർത്തനങ്ങൾക്കെതിരേ ശക്തമായ വിമർശനമാണു സമ്മേളനത്തിൽ ഉയരുന്നത്. പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ഒരിടവേളയ്ക്കു ശേഷം പാർട്ടി സമ്മേളനങ്ങളിൽ വിമർശനവിധേയമാകുകയാണ്. ഈ സാഹചര്യത്തിൽ സിപിഎം സംസ്ഥാന നേതൃത്വം എന്തു നിലപാടാകും ശശിക്കെതിരേ സ്വീകരിക്കുകയെന്നതും നിർണായകമാണ്.