കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ സെമിനാരിയുടെ ചരിത്രം ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി റെക്ടർ റവ. ഡോ. ജേക്കബ് ചാണിക്കുഴി, നസ്രത്ത് സന്യാസിനീസമൂഹം മദർ ജനറൽ സിസ്റ്റർ ജസീന്ത, ഡീക്കൻ മാത്യു തെരുവൻകുന്നേൽ എന്നിവർ പ്രസംഗിച്ചു. സെമിനാരി അങ്കണത്തിൽ മാർ റാഫേൽ തട്ടിൽ ജൂബിലി മരം നട്ടു.
ഉദ്ഘാടന ചടങ്ങുകൾക്ക് മുന്പ് മേജർ ആർച്ച്ബിഷപ്പിനും വിശിഷ്ടാതിഥികൾക്കും സ്വീകരണം നൽകി. മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തലശേരി അതിരൂപത ആസ്ഥാനത്തുനിന്നും വിവിധ സന്യാസിനീ സമൂഹങ്ങളിൽനിന്നും സമീപ ഇടവകകളിൽ നിന്നുമുള്ള വൈദികർ, സിസ്റ്റേഴ്സ്, വിശ്വാസികൾ എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
ഫാ. ആന്റണി കുറ്റിക്കാടൻ, ഫാ. മാത്യു പട്ടമന, ഫാ. ഏബ്രഹാം നെല്ലിക്കൽ, ഫാ. ജോർജ് കുഴിപ്പള്ളിൽ, ഫാ. ജോർജ് കൂടപ്പുഴ, ഫാ. തോമസ് കല്ലുപുര, ഡീക്കന്മാരായ ബെൽഫിൻ, ആൽബിൻ, ഷോൺ തുടങ്ങിയവർ നേതൃത്വം നൽകി.