അവിടത്തെ പോലീസ് സ്റ്റേഷനിൽനിന്ന് ശാസ്താംകോട്ട പോലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുമുണ്ട്. ഡോക്ടറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് പിരിച്ചു വിടുകയും ചെയ്തു.
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപം ഒരു വീട്ടിലാണ് ഡോ. ശ്രീക്കുട്ടി താമസിച്ചു വന്നിരുന്നത്. ഇവിടെ അജ്മലും ഏതാനും സുഹൃത്തുക്കളും സ്ഥിരമായി എത്താറുണ്ടായിരുന്നു. വീട്ടിൽ എല്ലാ ദിവസവും മദ്യപാനം നടന്നിരുന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവോണ ദിവസം ഇവർ ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തിയാണ് മദ്യപിച്ചത്. പിന്നീട് യാത്രയ്ക്കിടെ കാറിൽവച്ചും ഇവർ മദ്യപിച്ചു. അജ്മലിന്റെ സൗഹൃദത്തിൽ വേറെയും യുവതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
ഇയാളുടെ സുഹൃത്തുക്കൾ അടക്കമുള്ളവരിൽനിന്ന് മൊഴിയെടുക്കും. അജ്മലിനെതിരേ നിലവിൽ അഞ്ചു കേസുകൾ നിലവിലുണ്ട്. വാഹനങ്ങൾ വാടകയ്ക്ക് എടുത്ത ശേഷം മറിച്ചുവിറ്റതും കെഎസ്ആർടിസി ബസ് ആക്രമിച്ചു തകർത്തതും ഇതിൽ ഉൾപ്പെടും. പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദനത്തടി കടത്തിയ കേസിലും അജ്മൽ പ്രതിയാണ്.
കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കഴിഞ്ഞ ദിവസം വൈകുന്നേരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.
സംഭവത്തിൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്. ഇതുകാരണം പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുക പോലീസിനെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്കരമാകും. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.