പി.വി. അൻവർ നിയമസഭയിലെത്തി
Thursday, October 10, 2024 2:39 AM IST
തിരുവനന്തപുരം: വിവാദ ആരോപണങ്ങളാൽ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിരോധത്തിലാക്കിയ നിലന്പൂർ എംഎൽഎ പി.വി. അൻവർ ഇന്നലെ നിയമസഭയിലെത്തി.
സിപിഎം സ്വതന്ത്രനായി മത്സരിച്ചു ജയിച്ച അൻവറിനെ പാർട്ടി പാർലമെന്ററി പാർട്ടി അംഗത്വത്തിൽനിന്നും നേരത്തേ പുറത്താക്കിയിരുന്നു.
ഈ സാഹചര്യത്തിൽ അദ്ദേഹത്തിനു പ്രതിപക്ഷാംഗങ്ങളുടെ വശത്താണു സീറ്റ് നൽകിയത്. രാവിലെ ചോദ്യോത്തര സമയത്ത് സഭയിലെത്തിയ അൻവറിനു പ്രതിപക്ഷാംഗങ്ങൾ സീറ്റിനടുത്തു ചെന്നു ഹസ്തദാനം ചെയ്തു.