ദീപിക ജേര്‍ണലിസ്റ്റ് യൂണിയന് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
Tuesday, October 15, 2024 1:29 AM IST
കോട്ടയം: ദീപിക ജേര്‍ണലിസ്റ്റ് യൂണിയന് സംസ്ഥാന പ്രസിഡന്റായി ജേണ്‍സണ്‍ വേങ്ങത്തടം (കോട്ടയം) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി അനീഷ് തോമസ് ആലക്കോട് (കോട്ടയം), ട്രഷററായി ജിബിന്‍ കുര്യന് (കോട്ടയം) എന്നിവരെയും കോട്ടയത്തു ചേര്‍ന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി നൊമിനിറ്റ ജോസ് (കോട്ടയം), അനില്‍ തോമസ് (കൊച്ചി), ജോയിന്റ് സെക്രട്ടറിമാരായി റിച്ചാര്‍ഡ് ജോസഫ് (തിരുവനന്തപുരം), സെബി മാളിയേക്കല്‍ (തൃശൂര്‍) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബൈജു ബാപ്പൂട്ടി( തിരുവനന്തപുരം), ബിജു കുര്യൻ (പത്തനംതിട്ട), ജയ്സ് വാട്ടപ്പള്ളി(ഇടുക്കി), ജോബിൻ സെബാസ്റ്റ്യൻ( കോട്ടയം), സന്ദീപ് സലീം(ആലപ്പുഴ) തുടങ്ങിയവരെയും തെരഞ്ഞെടുത്തു.