ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്: സര്‍ക്കാരിന്റെ വിശദീകരണം തേടി
Thursday, February 6, 2025 4:47 AM IST
കൊച്ചി: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുക 50 ശതമാനം വെട്ടിക്കുറച്ച നടപടിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
പ്രഫ. ജോസഫ് മുണ്ടശേരി, എ.പി.ജെ. അബ്ദുള്‍ കലാം, മദര്‍ തെരേസ എന്നിവരുടെ പേരിലടക്കമുള്ള ഒമ്പത് സ്കോളര്‍ഷിപ്പുകളുടെ തുക വെട്ടിക്കുറയ്ക്കാനുള്ള ജനുവരി 15 ലെ തീരുമാനത്തിനെതിരേ വിദ്യഭ്യാസ പ്രവര്‍ത്തകനായ വെങ്ങോല സ്വദേശി മുഹ്റജ് നല്കിയ പൊതുതാത്പര്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്കി.
ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, ബുദ്ധ, പാര്‍സി, ജൈന വിഭാഗക്കാരും മുന്നോക്കക്കാരിലെ പിന്നോക്കക്കാരുമടക്കം അര്‍ഹരായ പാവപ്പെട്ട ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.