തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ‘മി​​​ഴി​​​വ് 2025’ ഓ​​​ൺ​​​ലൈ​​​ൻ വീ​​​ഡി​​​യോ മ​​​ത്സ​​​ര​​​ത്തി​​​ലേ​​​ക്ക് എ​​​ൻ​​​ട്രി​​​ക​​​ൾ അ​​​യ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ പ​​​രി​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. മേ​​​യ് ഏ​​​ഴാ​​​ണ് അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി.

‘ഒ​​​ന്നാ​​​മ​​​താ​​​ണ് കേ​​​ര​​​ളം’ എ​​​ന്ന​​​താ​​​ണ് മ​​​ത്സ​​​ര വി​​​ഷ​​​യം. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന, ക്ഷേ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, നേ​​​ട്ട​​​ങ്ങ​​​ൾ, മി​​​ക​​​വു​​​റ്റ പ​​​ദ്ധ​​​തി​​​ക​​​ൾ, വി​​​ജ​​​യ​​​ഗാ​​​ഥ​​​ക​​​ൾ, ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്കു​​​ള്ള ചു​​​വ​​​ടു​​​വ​​​യ്പു​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ ആ​​​ധാ​​​ര​​​മാ​​​ക്കി​​​യാ​​​ണ് വീ​​​ഡി​​​യോ നി​​​ർ​​​മി​​​ക്കേ​​​ണ്ട​​​ത്.

ഒ​​​ന്ന​​​ര ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​ണ് ഒ​​​ന്നാം സ്ഥാ​​​നത്തിന്. ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​നം നേ​​​ടു​​​ന്ന വീ​​​ഡി​​​യോ​​​ക​​​ൾ​​​ക്ക് യ​​​ഥാ​​​ക്ര​​​മം ഒ​​​രു ല​​​ക്ഷം, 50,000 എ​​​ന്നി​​​ങ്ങ​​​നെ കാ​​​ഷ് അ​​​വാ​​​ർ​​​ഡും ഫ​​​ല​​​ക​​​വും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ല​​​ഭി​​​ക്കും. വീ​​​ഡി​​​യോ​​​ക​​​ളു​​​ടെ പ​​​ര​​​മാ​​​വ​​​ധി ദൈ​​​ർ​​​ഘ്യം ര​​​ണ്ടു മി​​​നി​​​ട്ടാ​​​ണ്. വീ​​​ഡി​​​യോ​​​ക​​​ൾ mizhiv.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാം. മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ല.


മൊ​​​ബൈ​​​ൽ കാ​​​മ​​​റ ഉ​​​പ​​​യോ​​​ഗി​​​ച്ച് ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന എ​​​ൻ​​​ട്രി​​​ക​​​ളും മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും. ഫി​​​ക്ഷ​​​ൻ/ഡോ​​​ക്യു​​​ഫി​​​ക്ഷ​​​ൻ/അ​​​നി​​​മേ​​​ഷ​​​ൻ, മ്യൂ​​​സി​​​ക് വീ​​​ഡി​​​യോ, മൂ​​​വിം​​​ഗ് പോ​​​സ്റ്റേ​​​ഴ്‌​​​സ് തു​​​ട​​​ങ്ങി​​​യ രീ​​​തി​​​ക​​​ളി​​​ൽ നി​​​ർ​​​മി​​​ച്ച വീ​​​ഡി​​​യോ​​​ക​​​ളാ​​​ണ് മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.

അ​​​ണി​​​യ​​​റ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പേ​​​ര് ചേ​​​ർ​​​ത്തു​​​ള്ള വീ​​​ഡി​​​യോ​​​ക​​​ൾ എ​​​ച്ച് ഡി (1920x1080) mp4 ​​​ഫോ​​​ർ​​​മാ​​​റ്റി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഒ​​​രാ​​​ൾ​​​ക്ക് ഒ​​​രു വീ​​​ഡി​​​യോ മാ​​​ത്ര​​​മേ മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി ന​​​ൽ​​​കാ​​​നാ​​​വൂ.