തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ക്സോ​​​ കേ​​​സ് പ്ര​​​തി​​​യെ സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​ത്തി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഫോ​​​ർ​​​ട്ട് ഹൈ​​​സ്കൂ​​​ളി​​​ലെ ഹെ​​​ഡ്മാ​​​സ്റ്റ​​​ർ ടി.​​​എ​​​സ്. പ്ര​​​ദീ​​​പ്കു​​​മാ​​​റി​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

പോ​​​ക്സോ പ്ര​​​തി മു​​​കേ​​​ഷ് എം.​ ​​നാ​​​യ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ൽ ഹെ​​​ഡ്മാ​​​സ്റ്റ​​​ർ​​​ക്കു വീ​​​ഴ്ച​​​യു​​​ണ്ടാ​​​യെ​​​ന്ന് ഡി​​​ഡി​​​ഇ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി. സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നെത്തുട​​​ർ​​​ന്നു മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.