ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രിക മരിച്ച സംഭവം: നിര്‍ത്താതെ പോയ ഡ്രൈവര്‍ പിടിയില്‍
Wednesday, June 11, 2025 1:56 AM IST
കൊച്ചി: ദേശീയപാതയില്‍ ചളിക്കവട്ടം ബൈപ്പാസിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രിക മരിക്കാനിടയായ സംഭവത്തിൽ നിർത്താതെ പോയ ലോറി ഡ്രൈവറെ പിടികൂടി.
പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി പവിത്രനെ(40) യാണു പാലാരിവട്ടം പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.
കഴിഞ്ഞ എട്ടിനു പുലര്‍ച്ചെ 4.30 ഓടെ ചളിക്കവട്ടം ബസ്സ്റ്റോപ്പിനു സമീപത്തുവച്ചാണ് രണ്ടു സ്ത്രീകൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിച്ചത്. സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന പള്ളിക്കര സ്വദേശിനി ശ്രീജ രാജേഷ് (43) അപകടത്തില്‍ മരിച്ചു.
സ്കൂട്ടര്‍ ഓടിച്ചിരുന്ന കിഴമ്പലം സ്വദേശി സുനിത രാജീവന് (45) ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ റോഡില്‍ വീണ ശ്രീജയുടെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങി.
ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന യുവതികള്‍ ബ്രൈഡല്‍ മേക്കപ്പിനായി പള്ളിക്കരയില്നിന്നു വൈറ്റിലയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.