ലഹരിവിരുദ്ധ കാര്‍ട്ടൂണ്‍ മത്സരം
Wednesday, June 11, 2025 1:56 AM IST
കൊച്ചി: കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ഓള് ഇന്ത്യ മലയാളി അസോസിയേഷനും ചേര്‍ന്നു സ്കൂള്‍, കോളജ് തലത്തിലുള്ളവര്‍ക്കും യുവ കാര്‍ട്ടൂണിസ്റ്റുകള്‍ക്കുമായി ലഹരിവിരുദ്ധ കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പിക്കുന്നു.
ജൂണിയര്‍ കാറ്റഗറിയിലും ( 17 വയസ് വരെയുള്ളവര്‍) സീനിയര്‍ കാറ്റഗറിയിലും (18 മുതല്‍ 25 വയസ് വരെ) വയസ് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ്, പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നൽകണം.
ഒരാള്‍ക്ക് മൂന്ന് എന്‍ട്രി വരെ അയയ്ക്കാം. അവസാന തീയതി ജൂലൈ നാലാണ്. ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനക്കാര്‍ക്ക് സമ്മാനമായി യഥാക്രമം 10,000, 7,000, 5,000 രൂപവീതം നല്‍കും.
ഫലപ്രഖ്യാപനം ജൂലൈ ആറിന് നടക്കും. ജൂലൈ 12ന് കോഴിക്കോട്ടാണു സമ്മാനദാനച്ചടങ്ങ്.