പ്രതിസന്ധി: രാജ്യങ്ങൾ തമ്മിൽ സഹകരണം അനിവാര്യമെന്ന് നിർമല സീതാരാമൻ
Saturday, October 19, 2019 11:26 PM IST
മുംബൈ: വ്യാപാരയുദ്ധം വലിയ അനിശ്ചിതത്വമാണു സൃഷ്ടിക്കുന്നതെന്നും മൂലധനത്തിന്റെയും സാധനങ്ങളുടെയും ഒഴുക്കിനെ അതു ദോഷകരമായി ബാധിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ആഗോള സാന്പത്തിക വളർച്ച പ്രതിസന്ധിയിലാണ്.
രാജ്യങ്ങൾ തമ്മിലുള്ള പൊതുവായ ധാരണകളിലൂടെ വ്യാപാരരംഗത്തെ സൗഹാർദ അന്തരീക്ഷം വീണ്ടെടുക്കേണ്ടിയിരിക്കുന്നു.
രാജ്യങ്ങളുടെ പൊതുവായ സഹകരണത്തിന്റെ ആവശ്യകത വാഷിംഗ്ടണ്‍ ഡിസിയിൽ കഴിഞ്ഞ ദിവസംനടന്ന ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും യോഗങ്ങളിലും ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ആഗോളസന്പദ് വ്യവസ്ഥയിൽ ഇപ്പോഴുള്ള മെല്ലപ്പോക്ക് വലിയൊരു പ്രതിസന്ധിയായി മാറുന്നതുവരെ കാത്തിരിക്കാൻ പാടില്ലെന്നും നിർമല പറഞ്ഞു.