ബ്രാഡ്മാന്‍റെ പൂ​ജ്യ​വും സ​ച്ചി​ന്‍റെ കന്നി സെ​ഞ്ചു​റി​യും
ബ്രാഡ്മാന്‍റെ പൂ​ജ്യ​വും  സ​ച്ചി​ന്‍റെ കന്നി സെ​ഞ്ചു​റി​യും
Friday, August 14, 2020 12:14 AM IST
രാ​​​​​ജ്യാ​​​​​ന്ത​​​​​ര ക്രി​​​​​ക്ക​​​​​റ്റ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഇ​​​​​ത്ര​​​​​യും ച​​​​​ർ​​​​​ച്ച ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട ഒ​​​​​രു പൂ​​​​​ജ്യം ഇ​​​​​തു​​​​​വ​​​​​രെ ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ല, ഇ​​​​​നി ഉ​​​​​ണ്ടാ​​​​​കു​​​​​ക​​​​​യു​​​​​മി​​​​​ല്ല. 72 വ​​​​​ർ​​​​​ഷം മു​​​​​ന്പ് ഇ​​​​​തു​​​​​പോ​​​​​ലൊ​​​​​രു ഓ​​​​​ഗ​​​​​സ്റ്റ് 14നാ​​​​​ണ്, ക്രി​​​​​ക്ക​​​​​റ്റ് ഇ​​​​​തി​​​​​ഹാ​​​​​സ​​​​​മാ​​​​​യ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ സ​​​​​ർ ഡൊ​​​​​ണാ​​​​​ൾ​​​​​ഡ് ബ്രാ​​​​​ഡ്മാ​​​​​ൻ എ​​​​​ന്ന ഡോ​​​​​ണ്‍ ബ്രാ​​​​​ഡ്മാ​​​​​ൻ ത​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ നാ​​​​​ട​​​​​കീ​​​​​യ​​​​​മാ​​​​​യി പൂ​​​​​ജ്യ​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്താ​​​​​യ​​​​​ത്. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രേ അ​​​​​വ​​​​​രു​​​​​ടെ നാ​​​​​ട്ടി​​​​​ൽ ന​​​​​ട​​​​​ന്ന അ​​​​​ഞ്ചാം ടെ​​​​​സ്റ്റി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ആ ​​​​​ച​​​​​രി​​​​​ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ ഡ​​​​​ക്ക്.

1948 ഓ​​​​​ഗ​​​​​സ്റ്റ് 14ന് ​​​​​ആ​​​​​രം​​​​​ഭി​​​​​ച്ച് 18ന് ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന ഓ​​​​​വ​​​​​ൽ ടെ​​​​​സ്റ്റ്. ടോ​​​​​സ് നേ​​​​​ടി​​​​​യ ഇം​​​​​ഗ്ല​​​​​ണ്ട് ബാ​​​​​റ്റിം​​​​​ഗ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തെ​​​​​ങ്കി​​​​​ലും വെ​​​​​റും 52 റ​​​​​ണ്‍​സി​​​​​ൽ ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സ് അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചു. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രേ സ്വ​​​​​ന്തം മ​​​​​ണ്ണി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും ചെ​​​​​റി​​​​​യ സ്കോ​​​​​റാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. എ​​​​​ന്നാ​​​​​ൽ, അ​​​​​താ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല അ​​​​​ന്നേ​​​​​ദി​​​​​നം ച​​​​​ർ​​​​​ച്ച ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട​​​​​ത്. ആ ​​​​​ടെ​​​​​സ്റ്റോ​​​​​ടെ വി​​​​​ര​​​​​മി​​​​​ക്കു​​​​​ന്ന ബ്രാ​​​​​ഡ്മാ​​​​​ൻ നേ​​​​​രി​​​​​ട്ട ര​​​​​ണ്ടാം പ​​​​​ന്തി​​​​​ൽ എ​​​​​റി​​​​​ക് ഹോ​​​​​ളി​​​​​സി​​​​​നു മു​​​​​ന്നി​​​​​ൽ പൂ​​​​​ജ്യ​​​​​ത്തി​​​​​നു ബൗ​​​​​ൾ​​​​​ഡാ​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു. കാ​​​​​ര​​​​​ണം, ബാ​​​​​റ്റിം​​​​​ഗ് ശ​​​​​രാ​​​​​ശ​​​​​രി​​​​​യി​​​​​ൽ 100 എ​​​​​ന്ന മാ​​​​​ജി​​​​​ക് സം​​​​​ഖ്യ​​​​​യി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​ക്കാ​​​​​ൻ ബ്രാ​​​​​ഡ്മാ​​​​​ന് അ​​​​​പ്പോ​​​​​ൾ വേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന​​​​​ത് ഒ​​രേ​​യൊ​​രു ബൗ​​​​​ണ്ട​​​​​റി മാ​​​​​ത്രം. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സ് 188ൽ ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചു. അ​​​​​തോ​​​​​ടെ ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ ബാ​​​​​റ്റ് ചെ​​​​​യ്യാ​​​​​മെ​​​​​ന്ന പ്ര​​​​​തീ​​​​​ക്ഷ അ​​​​​സ്ത​​​​​മി​​​​​ച്ചു, ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്ക് ഇ​​​​​ന്നിം​​​​​ഗ്സി​​​​​ന്‍റെ​​​​​യും 149 റ​​​​​ണ്‍​സി​​​​​ന്‍റെ​​​​​യും ജ​​​​​യ​​​​​വും.

അ​​​​​തോ​​​​​ടെ 52 ടെ​​​​​സ്റ്റി​​​​​ൽ 80 ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ​​​​​നി​​​​​ന്ന് 99.94 ശ​​​​​രാ​​​​​ശ​​​​​രി​​​​​യി​​​​​ൽ 6996 റ​​​​​ണ്‍​സു​​​​​മാ​​​​​യി ബ്രാ​​​​​ഡ്മാ​​​​​ൻ രാ​​​​​ജ്യാ​​​​​ന്ത​​​​​ര ക്രി​​​​​ക്ക​​​​​റ്റ് ജീ​​​​​വി​​​​​തം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ചു. നാ​​​​​ല് റ​​​​​ണ്‍​സ് കൂ​​​​​ടി നേ​​​​​രി​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ 7000 റ​​​​​ണ്‍​സി​​​​​ൽ എ​​​​​ത്തു​​​​​ക​​​​​യും ശ​​​​​രാ​​​​​ശ​​​​​രി 100 ആ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ബ്രാ​​​​​ഡ്മാ​​​​​ൻ പൂ​​​​​ജ്യ​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്താ​​​​​യ​​​​​ത് അ​​​​​ന്ന് ആ​​​​​ദ്യ​​​​​മ​​​​​ല്ല. 1931ൽ ​​​​​ത​​​​​ന്‍റെ 16-ാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സി​​​​​നെ​​​​​തി​​​​​രേ സി​​​​​ഡ്നി​​​​​യി​​​​​ലാ​​​​​ണ് ബ്രാ​​​​​ഡ്മാ​​​​​ന്‍റെ ആ​​​​​ദ്യ ഡ​​​​​ക്ക്. ക​​​​​രി​​​​​യ​​​​​റി​​​​​ൽ ആ​​​​​കെ ഏ​​​​​ഴ് ത​​​​​വ​​​​​ണ ഇ​​​​​തി​​​​​ഹാ​​​​​സതാ​​​​​രം പൂ​​​​​ജ്യ​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്താ​​​​​യി​​​​​ട്ടു​​​​​ണ്ട്. 1936ൽ ​​​​​ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രേ ബ്രി​​​​​സ്ബെ​​​​​യ്നി​​​​​ലും സി​​​​​ഡ്നി​​​​​യി​​​​​ലും അ​​​​​ടു​​​​​ത്ത​​​​​ടു​​​​​ത്ത ഇ​​​​​ന്നിം​​​​​ഗ്സി​​​​​ലും ഡ​​​​​ക്കാ​​​​​യി. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ 42ഉം 43​​​​​ഉം ഇ​​​​​ന്നിം​​​​​ഗ്സു​​​​​ക​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്.


ബ്രാ​​​​​ഡ്മാ​​​​​നു തൊ​​​​​ട്ടു​​​​​താ​​​​​ഴെ​​​​​യാ​​​​​യി ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​കം പ്ര​​​​​തി​​​​​ഷ്ഠി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ഇ​​​​​തി​​​​​ഹാ​​​​​സം സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​റി​​​​​ന്‍റെ ക​​​​​ന്നി ടെ​​​​​സ്റ്റ് സെ​​​​​ഞ്ചു​​​​​റി പി​​​​​റ​​​​​ന്ന​​​​​തും ഓ​​​​​ഗ​​​​​സ്റ്റ് 14നാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന​​​​​തും ച​​​​​രി​​​​​ത്ര​​​​​ം. 1990 ഓ​​​​​ഗ​​​​​സ്റ്റ് 14ന് ​​​​​സ​​​​​ച്ചി​​​​​ൻ കു​​​​​റി​​​​​ച്ച ആ ​​​​​സെ​​​​​ഞ്ചു​​​​​റി​​​​​ക്ക് ഇ​​​​​ന്ന് 30 വയസ്. മാ​​​​​ഞ്ച​​​​​സ്റ്റ​​​​​റി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രേ ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. 189 പ​​​​​ന്ത് നേ​​​​​രി​​​​​ട്ട് 119 റ​​​​​ണ്‍​സു​​​​​മാ​​​​​യി പു​​​​​റ​​​​​ത്താ​​​​​കാ​​​​​തെ​​​​​നി​​​​​ന്ന കൗ​​​​​മാ​​​​​രതാരമായ സ​​​​​ച്ചി​​​​​ൻ ഇ​​​​​ന്ത്യ​​​​​യെ തോ​​​​​ൽ​​​​​വി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ക​​​​​ര​​​​​യ​​​​​റ്റി മ​​​​​ത്സ​​​​​രം സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ലാ​​​​​ക്കി. 17 വ​​​​​യ​​​​​സും 112 ദി​​​​​വ​​​​​സ​​​​​വും പ്രാ​​​​​യ​​​​​മു​​​​​ള്ള​​​​​പ്പോ​​​​​ഴാ​​​​​യി​​​​​രു​​​​​ന്നു സ​​​​​ച്ചി​​​​​ന്‍റെ വീ​​​​​രോ​​​​​ചി​​​​​ത സെ​​​​​ഞ്ചു​​​​​റി.

കാ​​​​​യി​​​​​ക​​ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ മ​​​​​റ്റൊ​​​​​രു അ​​​​​പൂ​​​​​ർ​​​​​വ​​​​​ത​​​​​യും സം​​​​​ഭ​​​​​വി​​​​​ച്ച​​​​​ത് ഓഗസ്റ്റ് 14ന്, ഒ​​​​​ളി​​​​​ന്പി​​​​​ക്സ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ 100 മീ​​​​​റ്റ​​​​​ർ ഓ​​​​​ട്ട​​​​​ത്തി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി മൂ​​​​​ന്നു ത​​​​​വ​​​​​ണ സ്വ​​​​​ർ​​​​​ണം നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യതാ​​​​​ര​​​​​മാ​​​​​യി ജ​​​​​മൈ​​​​​ക്ക​​​​​യു​​​​​ടെ ഉ​​​​​സൈ​​​​​ൻ ബോ​​​​​ൾ​​​​​ട്ട്. 2016 റി​​യോ ഒളിന്പിക്സിൽ ആയിലായിരുന്നു അത്.


അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.