ഡെർബിയിൽ 501 പോയിന്റ്
Tuesday, January 25, 2022 2:07 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിയും ടോട്ടനം ഹോട്ട്സ്പറും തമ്മിൽ നടന്ന ലണ്ടൻ ഡെർബിയിൽ ചെൽസി 2-0ന് ജയിച്ചു. ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹക്കിം സിയെച്ച് (47’), തിയാഗൊ സിൽവ (55’) എന്നിവരുടെ ഗോളുകളാണ് നീലപ്പടയ്ക്ക് ജയമൊരുക്കിയത്.
പ്രീമിയർ ലീഗിൽ ഇതുവരെ നടന്ന 272 ലണ്ടൻ ഡെർബിയിനിന്നായി 501 പോയിന്റിലും ചെൽസി എത്തി. ലീഗ് ചരിത്രത്തിൽ ഒരു ഡെർബിയിൽ 500 പോയിന്റ് കടക്കുന്ന ആദ്യ ടീമാണ് ചെൽസി.