കംബോഡിയ കടന്ന്
Tuesday, September 19, 2023 11:45 PM IST
ഹാംഗ്ഷൗ: ഏഷ്യൻ ഗെയിംസ് പുരുഷവിഭാഗം വോളിവോളിൽ ജയത്തോടെ ഇന്ത്യ തുടങ്ങി. ഉദ്ഘാടനമത്സരത്തിൽ കംബോഡിയയെ 3-0 എന്ന നിലയിൽ ഇന്ത്യ പരാജയപ്പെടുത്തി.
സ്കോർ: 25-14, 25-13, 25-19. പൂൾ സിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് കരുത്തരായ ദക്ഷിണകൊറിയയെ നേരിടും. ഇന്ത്യയെ സംബന്ധിച്ച് അഗ്നിപരീക്ഷയാണിത്.
ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ എന്നീ ടീമുകളാണ് ഏഷ്യൻ ഗെയിംസ് വോളിയിൽ മത്സരിക്കുന്ന 19 ടീമുകളിൽ വിജയസാധ്യത കൽപ്പിക്കപ്പെടുന്നവർ. 1962ൽ റണ്ണറപ്പായതാണ് ഏഷ്യൻ ഗെയിംസ് വോളിയിൽ ഇന്ത്യയുടെ മികച്ച പ്രകടനം. 1958, 1986 വർഷങ്ങളിൽ ഇന്ത്യ വെങ്കലം നേടി. 37 വർഷമായി ഇന്ത്യ ഏഷ്യൻ ഗെയിംസ് വോളിയിൽ മെഡൽ വരൾച്ച നേരിടുകയാണ്.