മുല്ലൂർ സെന്റ് ഫ്രാൻസീസ് അസീസി ദേവാലയ തിരുനാൾ 29 മുതൽ
1224992
Monday, September 26, 2022 11:29 PM IST
വിഴിഞ്ഞം: മുല്ലൂർ സെന്റ് ഫ്രാൻസീസ് അസീസി മലങ്കര കത്തോലിക്കാ ദേവാലയ തിരുനാൾ 29 മുതൽ ഒക്ടോബർ നാല് വരെ നടക്കും. ദിവസവും വൈകുന്നേരം 4.30 ന് ജപമാല, സന്ധ്യാ പ്രാർഥന. 5.30 ന് വിശുദ്ധ കുർബാന. 29 ന് വൈകുന്നേരം 5.30 ന് തിരുനാൾ കൊടിയേറ്റ്, ഇടവക വികാരി ഫാ. സാമുവേൽ പുത്തൻ പുരയിൽ കാർമികത്വത്തിൽ നടക്കും.
29 മുതൽ ഒക്ടോബർ ഒന്ന് വരെ വൈകുന്നേരം 6.45 മുതൽ ബൈബിൾ കൺവൻഷൻ. കിടാരക്കുഴി സെന്റ് ജോസഫ് ലത്തീൻ ഇടവക വികാരി ഫാ. ജോർജ് മച്ചുകുഴി നയിക്കും. ഫാ. സാമുവൽ പുത്തൻ പുരയിൽ, ഫാ. വിൻസന്റ് ചരുവിള, ഫാ. അരുൾ ദാസ് ദസരി, ഫാ. പ്രഭീഷ് ജോർജ് മേക്കരുകത്ത്, ഫാ. ജോഷ്വാ തേനുവിള എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ മുഖ്യ കാർമികരായിരിക്കും.
മൂന്നിന് വൈകുന്നേരം 6.45 മുതൽ തിരുനാൾ റാസ. സമാപന ദിവസമായ നാലിന് വൈകുന്നേരം 5 .30 ന് പാറശാല രൂപത അധ്യക്ഷൻ തോമസ് മാർ യൗസേബിയോസിന് സ്വീകരണം. 6.45 ന് വിശുദ്ധ പൊന്തിഫിക്കൽ കുർബാന, ആദ്യ കുർബാന സ്വീകരണം എന്നിവ നടക്കും.