പീഡന പരാതിയിൽ സിഐക്കെതിരേ കേസ്
1244377
Wednesday, November 30, 2022 12:11 AM IST
നെടുമങ്ങാട് : ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിഐയ്ക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൊച്ചി കൺട്രോൾ റൂം ഇൻസ്പെക്ടർ എ.വി. സൈജുവിനെതിരെയാണ് നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നെടുമങ്ങാട് സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം നെടുമങ്ങാട് പോലീസിൽ പരാതി നൽകിയത്. സിഐയുടെ വീട്ടിലെത്തി യുവതി മകളെ ഉപദ്രവിച്ചു എന്നാരോപിച്ച് സിഐ സൈജുവിന്റെ ഭാര്യ നൽകിയ പരാതിയിൽ യുവതിക്കും യുവതിയുടെ ഭർത്താവിനുമെതിരെയും പോലീസ് മറ്റൊരു കേസും എടുത്തിട്ടുണ്ട്.
സിഐ സൈജുവിനെതിരേ വനിത ഡോക്ടർ നൽകിയ പരാതിയിന്മേൽ ഒരു കേസ് നിലവിലുണ്ട്. ഇതേ തുടർന്നാണ് സൈജുവിനെ കൊച്ചിയിലേക്ക് സ്ഥലം മാറ്റിയത്.