ബൈക്ക് മോഷണം യുവാവ് അറസ്റ്റിൽ
1264041
Wednesday, February 1, 2023 11:00 PM IST
മംഗലപുരം : ബൈക്ക് മോഷണകേസിൽ യുവാവ് അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി 11 ന് മംഗലപുരം സ്വദേശി ബാബുലാലിന്റെ ബൈക്ക് മോഷ്ടിച്ച തോന്നയ്ക്കൽ പാട്ടത്തിൻകര ബദനീ ഭവനിൽ ജോജിൻ (പോപ്പി, 26) ആണ് അറസ്റ്റിലായത്. മംഗലപുരം എസ്എച്ച്ഒ സിജു കെ.എൽ. നായരും സംഘവുമാണ് മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോത്തൻകോട് സ്റ്റേഷനിലും കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .
സംസ്ഥാന
സമ്മേളനം
നാലു മുതൽ
തിരുവനന്തപുരം: കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഉടുപ്പി മാധ്വ ബ്രാഹ്മണസഭയുടെ 42-ാം സംസ്ഥാന സമ്മേളനം നാല്, അഞ്ച് തീയതികളിൽ തിരുവനന്തപുരത്ത് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അംഗങ്ങളുടെ കലാ,കായിക മത്സരങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, യുവജനങ്ങളുടേയും സ്ത്രീകളുടേയും പ്രത്യേകം സമ്മേളനങ്ങൾ പുസ്തക പ്രകാശനം, തുടങ്ങി വിവിധ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടത്തും.പത്രസമ്മേളനത്തിൽ ഡോ. ബി ഗോവിന്ദൻ, ഇ.വി ഉപേന്ദ്രൻ പോറ്റി, പി.എം. നാഗരാജ്, ആർ. സുബ്രഹ്മണ്യൻ, വി. സീതാരാമൻ തുടങ്ങിയവർ പങ്കെടുത്തു.