ലോ​റി​യി​ൽ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, February 2, 2023 1:11 AM IST
നെ​ടു​മ​ങ്ങാ​ട് : ലോ​റി​യി​ൽ ബൈ​ക്ക് ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ആ​ര്യ​നാ​ട് ചൂ​ഴ കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ(​സ​ച്ചു ഭ​വ​നി​ൽ)​ഗി​രീ​ശ​ൻ പു​ഷ്പ​ലീ​ല ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ൻ ന​ന്ദു (സ​ച്ചു, 23)ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 10.30ന് ​ആ​ര്യ​നാ​ട് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം വ​ച്ച് ന​ന്ദു സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് എ​തി​രെ വ​ന്ന ത​ടി​ലോ​റി​യി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ന​ന്ദു​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ങ്കി​ലും പു​ല​ർ​ച്ചെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രി​ന്നു . നെ​ടു​മ​ങ്ങാ​ട് ബൈ​ക്ക് ഷോറൂ​മി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ന​ന്ദു.