അസോസിയേഷന് പൊതുയോഗം
1274001
Friday, March 3, 2023 11:58 PM IST
പാറശാല: ജില്ലാ മാസ്റ്റര്‍ വീവേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് മഞ്ചവിളത്ത് സംഘടിപ്പിച്ച പൊതുയോഗം അസോസിയേഷന് പ്രസിഡന്റ് ജി. രവിയുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന നെയ്ത്തുകാരന് ബി അയ്യപ്പന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സത്യനേശന് മുതിര്‍ന്ന നെയ്ത്തുകാരെ ആദരിച്ചു.
നിര്‍ധനരായ നെയ്ത്തുകാര്‍ക്കുള്ള ചികിത്സാ ധനസഹായം ജില്ലാ കമ്മറ്റി അംഗം ഡി. ആന്റണി വിതരണം ചെയ്തു. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ ജില്ലാ കമ്മറ്റി അംഗം എച്ച് ശശിധരന് വിതരണം ചെയ്തു.
ജില്ലാ സെക്രട്ടറി എം. ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ജി. ശ്യാംകുമാര്‍ കണക്കുകള്‍ അവതരിപ്പിച്ചു.സുരേഷ് അനായിക്കോണം ആശംസയര്‍പ്പിച്ചു. ജോയിന്റ് സെക്രട്ടറി കുമാരി ശ്യാമള സ്വാഗതവും കെ. മുരളീധരന് നന്ദിയും പറഞ്ഞു.