യുവതി ഓടിച്ച കാർ നിയന്ത്രണംവിട്ട് വീടിന്റെ മതിൽ ഇടിച്ചു തകർത്തു
1278808
Sunday, March 19, 2023 12:12 AM IST
പോത്തൻകോട്: യുവതി ഓടിച്ച കാർ നിയന്ത്രണംവിട്ട് വീടിന്റെ മതിൽ ഇടിച്ചു തകർത്തു. അയിരൂപ്പാറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് എതിർവശത്തെ ജയചന്ദ്രന്റെ വീട്ടുമതിലാണ് ഇടിച്ചു തകർത്തത്.
പന്തലക്കോട് സ്വദേശിനിയായ യുവതി വെളുപ്പിനെ മൂന്നരയോടെ അമ്മയെ പോത്തൻകോട് മാർക്കറ്റിൽ ഇറക്കിയശേഷം തിരികെ പോകുമ്പോഴായിരുന്നു അപകടം. യുവതി ഉറങ്ങിയതാണ് അപകടത്തിനു കാരണമായത്. നിയന്ത്രണംവിട്ട കാർ മതിലിടിച്ച് തകർത്ത് തല കീഴായിനിന്നു. ആർക്കും പരിക്കില്ല എന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.