വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
1280813
Saturday, March 25, 2023 1:17 AM IST
കാട്ടാക്കട: വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ ഉണ്ടപ്പാറ തെക്കുംകര വീട്ടിൽ മുഹമ്മദ് ഹുസൈന്റെയും ഷിംലയുടെയും മകൾ അൽഫിയാ (16) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
വെള്ളനാട് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അൽഫിയ. താൻ പരീക്ഷയിൽ പരാജയപ്പെടുമെന്ന് പലരോടും പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കാട്ടാക്കട തഹസീർദാറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി. കാട്ടാക്കട പോലീസ് കേസെടുത്തു.