വാമനപുരം ബ്ലോക്ക് ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് മുൻഗണന
1282734
Friday, March 31, 2023 12:10 AM IST
വെഞ്ഞാറമൂട്: വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കല്ലറ, പാലോട്, കന്യാകുളങ്ങര, പാലോട് ആശുപത്രികളിൽ രാത്രികാല ഡ്യൂട്ടിക്കുൾപ്പെടെ ഡോക്ടർമാരെയും അനുബന്ധ സ്റ്റാഫുകളെയും നിയമിച്ച് വേതനം നൽകുന്നതിനു വേണ്ടി 60 ലക്ഷം രൂപ വകയിരുത്തി വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.
108.56, കോടി രൂപ വരവും 103.81 കോടി രൂപ ചെലവും 4.74 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എസ്. എം. റാസി അവതരിപ്പിച്ചത്. പ്രസിഡന്റ് ജി. കോമളം അധ്യക്ഷത വഹിച്ചു.
കാർഷിക മൃഗസംരക്ഷണ മേഖലയ്ക്കു ഭൂരിഭാഗം തുകയും വകയിരുത്തിയിട്ടുള്ള ബജറ്റിൽ ഭവന നിർമാണ മേഖലയ്ക്ക് 3.2 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഉല്പാദന മേഖലയ്ക്ക് 18.15 കോടി രൂപയും സേവന മേഖലയ്ക്ക് 10.42 കോടി രൂപയും പശ്ചാത്തല മേഖലയ്ക്ക് 6.82 കോടി രൂപയും കുടിവെള്ളം അനുബന്ധ പദ്ധതി കൾക്കായി 86 ലക്ഷം രൂപയും വിവിധ അറ്റകുറ്റപ്പണികൾ ക്കായി 1.25 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.