തിരുവനന്തപുരം: കേരള സർവകലാശാലയുടെ മൂന്നാം വർഷ ഡിഗ്രി പരീക്ഷയിൽ മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിന് മികച്ച വിജയം. ബിബിഎ, ഫിസിക്സ്, ജേർണലിസം എന്നീ വിഷയങ്ങളിൽ ഒന്നാം റാങ്കും ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ബിസിഎ, ജേർണലിസം എന്നീ വിഷയങ്ങളിൽ മൂന്നാം റാങ്കും നേടി.
ട്രീസ ജയിംസ് -ബിബിഎ, എസ്.എസ്. അഭിഷേക്- ഫിസിക്സ്, സി.എസ്. കീർത്തന- ജേർണലിസം എന്നിവരാണ് ഒന്നാം റാങ്ക് നേടിയത്. ബിനോയ് ഡേവിഡ്- സ്റ്റാറ്റിസ്റ്റിക്സ്, പി.ജി. നവ്യ- ഫിസിക്സ്, അഷ്ന യാസിൻ- ബിസി എ, രാംഗോപാൽ ഹരികൃഷ്ണൻ- ജേർണലിസം എന്നിവർ മൂന്നാം റാങ്കും നേടി. വിവിധ വിഷയങ്ങളിൽ ഇരുപതു വിദ്യാർഥികൾ ആദ്യ പത്തു റാങ്കിൽ ഇടം നേടി.