ദ​ത്തം 2023 ചി​ത്ര​പ്ര​ദ​ർ​ശ​നം
Sunday, September 24, 2023 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ത്തൊ​ന്പ​തു പേ​രു​ടെ പെ​യി​ന്‍റിം​ഗ് പ്ര​ദ​ർ​ശ​ന​ത്തി​ന് അ​ര​ങ്ങൊ​രു​ങ്ങു​ന്നു. പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ ബി.​ഡി. ദ​ത്ത​ന്‍റെ ശി​ഷ്യ​രാ​യ 19 പേ​രാ​ണ് "ദ​ത്തം 2023' എ​ന്ന പേ​രി​ൽ പ്ര​ദ​ർ​ശ​ന​മൊ​രു​ക്കു​ന്ന​ത്.

ന​ള​ന്ദ വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ലെ ല​ളി​ത​ക​ലാ ആ​ർ​ട് ഗാ​ല​റി​യി​ലാ​ണ് 29 മു​ത​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടു വ​രെ നീ​ളു​ന്ന ചി​ത്ര​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. 27നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി.​ഡി. ദ​ത്ത​ൻ, നേ​മം പു​ഷ്പ​രാ​ജ്, സി.​പി. സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. രാ​വി​ലെ 11 മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ പ്ര​ദ​ർ​ശ​നം കാ​ണാം.

ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ് ഈ 19 ​പേ​രും. ബി.​ഡി. ദ​ത്ത​ന്‍റെ ശി​ഷ്യ​ർ എ​ന്ന നി​ല​യി​ലാ​ണ് ഇ​വ​ർ ഒ​രു​മി​ക്കു​ന്ന​ത്.