കാട്ടാക്കട: ചൂണ്ടയിടുന്നതിനിടെ യുവാവ് പേപ്പാറ ഡാമിൽ മുങ്ങി മരിച്ചു. നെയ്യാർ ഡാം പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടൂർ വാലിപ്പാറ വീട്ടിൽ ഈച്ചൻ കാണിയുടെ മകൻ പ്രവീൺ(26) ആണ് കോറി തേക്കല്ലിൽ എന്ന ഭാഗത്ത് മുങ്ങി മരിച്ചത്.
സുഹൃത്തുക്കളുമായി ചൂണ്ടയിടുന്നതിനിടെ പ്രവീൺ നീന്താനിറങ്ങിയതായിരുന്നു. വനം അധികൃതരും പോലീസും ഫയർ ഫോഴ്സുമെത്തിയാണ് ഇന്നലെ രാവിലെ 11 നോടെ മൃതദേഹം കണ്ടത്തിയത്. സാധാരണ ആദിവാസികൾ മീൻ ചൂണ്ടയിടുന്ന ഭാഗമാണ് ഇവിടം. കഴിഞ്ഞ 10 വർഷത്തിനിടെ 5ളം പേരാണ് ഇവിടെ മുങ്ങി മരിച്ചത്.