കോർപറേഷൻ പെൻഷൻകാർ സെക്രട്ടേറിയറ്റ് ധർണ നടത്തി
1396653
Friday, March 1, 2024 5:50 AM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മുൻസിപൽ ആൻഡ് കോർപറേഷൻ പെൻഷനേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് വി.എൻ. പുരുഷോത്തമൻ ധർണ ഉദ്ഘാടനം ചെയ്തു.
പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നത് സർക്കാർ ഏറ്റെടുക്കുക, ക്ഷാമാശ്വാസ കുടിശികയും പെൻഷൻ റിവിഷൻ കുടിശികയും ഉടൻ വിതരണം ചെയ്യുക, മെഡിസെപ് പദ്ധതിയിൽ പുതിയ ആശുപത്രികൾ ഉൾപ്പെടുത്തുകയും അപാകതകൾ പരിഹരിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ജനറൽ സെക്രട്ടറി കെ. വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരൻ, പി.എം. അസീസ്, ടി. ബാലൻ, കെ.സി. പരമേശ്വരൻ, കെ. സുനിൽബാബു തുടങ്ങിയവർ പ്രസംഗിച്ചു.