കലാകാരന്മാർ സെക്രട്ടേറിയറ്റ് ധർണ നടത്തി
1396655
Friday, March 1, 2024 5:50 AM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ധർണ നടത്തി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സേവ്യർ പുൽപ്പാട്ട് ധർണ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് വിൽസണ് സാമുവൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ, സംസ്ഥാന ജനറൽ സെക്രട്ടറി രവി കേച്ചേരി, മനോമോഹനൻ, അയിലം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം സത്യവ്രതൻ, അജിത നന്പ്യാർ, ബാബു സാരംഗി, സുനിൽ പട്ടിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.