റോഡിനു കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു
1425238
Monday, May 27, 2024 1:37 AM IST
മെഡിക്കല്‍കോളജ്: കൂറ്റന്‍ മരം റോഡിനു കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 11.30ന് കുമാരപുരം പൊതുജനം ലെയിനിനു സമീപം ചെട്ടിക്കുന്ന് റോഡിലാണ് സംഭവം.
റോഡുവശത്തുനിന്ന തണല്‍മരമാണ് കടപുഴകിയത്. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.
ചാക്കയില്‍ നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ജി.വി.രാജേഷും സംഘവുമാണ് മരം മുറിച്ചുനീക്കിയത്.