തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നഗരസഭ വിഹിതമായി രണ്ടി കോടിരൂപ നല്കി. രണ്ട് കോടിരൂപയുടെ ചെക്ക് മേയര്‍ ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് കൈമാറി.
ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, നഗരസഭ സെക്രട്ടറി എസ്. ജഹാംഗീര്‍ എന്നിവരും മേയറോടൊപ്പമുണ്ടായിരുന്നു. മേയറുടെ ഒരുമാസത്തെ ഓണറേറിയവും ദുരിതാശ്വാസനിധിയിലേക്ക് നൽകി.