ചു​ടു​കാ​ട് ക്ഷേ​ത്ര​ത്തി​നും വാ​ഴ​മു​ട്ട​ത്തി​നും ഇ​ട​യി​ല്‍ ഫ്ലൈ ​ഓ​വ​ര്‍ നി​ർ​മി​ക്കാൻ നി​വേ​ദ​നം ന​ൽ​കി
Wednesday, September 11, 2024 6:43 AM IST
തി​രു​വ​ല്ലം: നാ​ഷ​ണ​ല്‍ ഹൈ​വേ​യി​ലെ പാ​ച്ച​ല്ലൂ​ര്‍ ചു​ടു​കാ​ട് ക്ഷേ​ത്ര​ത്തി​നും വാ​ഴ​മു​ട്ട​ത്തി​നും ഇ​ട​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് മ​റു​വ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം സു​ഗ​മ​മാ​ക്കാ​ന്‍ അ​ണ്ട​ര്‍​പാ​സേ​ജോ ഫ്ലൈ ​ഓ​വ​ര്‍ ബ്രി​ഡ്‌​ജോ നി​ര്‍​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​ന്ന​യി​ച്ച് തി​രു​വ​ല്ലം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ വി.​സ​ത്യ​വ​തി​യും , ബി​ജെ​പി ഏ​രി​യ ക​മ്മി​റ്റി​യും കേ​ന്ദ്ര മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന് നി​വേ​ദ​നം ന​ല്‍​കി.

തി​രു​വ​ല്ലം ഏ​രി​യ ക​മ്മി​റ്റി​ക്കു​വേ​ണ്ടി ഏ​രി​യ പ്ര​സി​ഡ​ന്‍റ് പാ​ച്ച​ല്ലൂ​ര്‍ ഗോ​പ​കു​മാ​ര്‍ നി​വേ​ദ​നം കൈ​മാ​റി. കേ​ന്ദ്ര മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​ക്കും നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​റ്റി​ക്കും നി​വേ​ദ​നം കൈ​മാ​റും.


ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​വി.​രാ​ജേ​ഷ് , ആ​റ്റു​കാ​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ളി​യൂ​ര്‍ രാ​ജേ​ഷ് , മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ക​മ​ലേ​ശ്വ​രം ഗി​രി , മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പ​ന​ത്തു​റ സ​തി​കു​മാ​ര്‍ , ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വെ​ള​ളാ​ര്‍ സ​ന്തോ​ഷ് ,

പാ​ച്ച​ല്ലൂ​ര്‍ സു​ഗ​ത​ന്‍ , തി​രു​വ​ല്ലം ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രാ​യ പാ​റ​വി​ള സു​രേ​ഷ് , തി​രു​വ​ല്ലം സു​രേ​ഷ് , യു​വ​മോ​ര്‍​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്യാം ​ബൈ​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.