പേരൂര്‍ക്കട ജംഗ്ഷനില്‍ കുടിവെള്ള പൈപ്പ് പൊട്ടി; ജലവിതരണം മുടങ്ങും
1460193
Thursday, October 10, 2024 7:06 AM IST
പേരൂര്‍ക്കട: പേരൂര്‍ക്കട-കുടപ്പനക്കുന്ന് റോഡില്‍ പേരൂര്‍ക്കട ജംഗ്ഷനില്‍ കുടിവെള്ള പൈപ്പ് പൊട്ടി. പേരൂര്‍ക്കട ശുദ്ധജല ടാങ്കില്‍നിന്ന് അമ്പലമുക്ക്, മുട്ടട, പരുത്തിപ്പാറ ഭാഗങ്ങളിലേക്കും ചെറിയ രീതിയില്‍ മെഡിക്കല്‍കോളജിലേക്കും കുടിവെള്ളമെത്തിക്കുന്ന 700 എംഎം ഡിഐ (ഡക്റ്റൈല്‍ അ യണ്) പൈപ്പാണ് പൊട്ടിയത്.
ചെറിയ രീതിയില്‍ ചോര്ച്ചയുണ്ടായിരുന്ന പൈപ്പ് ഇന്ന ലെ വൈകുന്നേരം നാലോ ടു കൂടിയാണു വന്‍ ശബ്ദത്തി ൽ പൊട്ടിയത്. ഇതോടെ ടാര്‍ ഇളകുകയും വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകുകയും ചെയ്തു. തുടര്‍ന്നു പേരൂര്‍ക്കട സെക്ഷന്‍ അധികൃതര്‍ ഇടപെട്ട് വാല്‍വ് നിയന്ത്രിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ നിരവധി സ്ഥലങ്ങളില്‍ കുടിവെള്ളത്തിന്റെ പ്രഷര്‍ കുറയുകയും ഉയര്‍ന്ന സ്ഥലങ്ങളില്‍ വെള്ളം മുടങ്ങുകയും ചെയ്യുമെന്നാണു സൂചന. തിരക്കേറിയ ജംഗ്ഷനായതുകൊണ്ടു ജനരോഷം ഉണ്ടാകുമെന്നതിനാല്‍ വരുന്ന 10 ദിവസത്തിനുള്ളില്‍ അറ്റകുറ്റപ്പണി നടത്താനാണു വാട്ടര്‍അഥോറിറ്റി ആലോചിക്കുന്നത്.
ഡിഐ പൈപ്പ് ഏറെ ആഴത്തിലാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ജെസിബി ഉപയോഗിച്ച് റോഡുകുഴിച്ചുള്ള പണി ശ്രമകരമാണ്. പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി സാധ്യമല്ലെങ്കില്‍ പുതിയ പൈപ്പ് വിളക്കിച്ചേര്ത്തായിരിക്കും നിർമാ ണം. 20 വര്‍ഷം കാലാവധി പറയുന്ന പൈപ്പിന്റെ കാലപ്പഴക്കമാണ് പൊട്ടാന്‍ കാരണമായത്. ഡിഐ പൈപ്പുകള്‍ ഏകദേശം 2.5 മീറ്റര്‍ ആഴത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. പൈപ്പിന്റെ അറ്റകുറ്റപ്പണി ആരംഭിക്കുന്നതോടെ കുടപ്പനക്കുന്ന്, പേരൂര്‍ക്കട, എകെജി നഗര്‍ ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണമായും മുടങ്ങും.
നെടുമങ്ങാട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള വാഹനഗതാഗതവും താറുമാറാകും. നഗരപ്രാന്തങ്ങളിലെ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിലുള്ള അലംഭാവമാണ് പൈപ്പ് പൊട്ടലിനു കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്.