കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1577176
Saturday, July 19, 2025 11:57 PM IST
പോത്തൻകോട്: പൂലന്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യാത്രികനായ യുവാവ് മരിച്ചു. ഞാണ്ടൂർക്കോണം സ്വദേശി വിഷ്ണു (28) ആണ് മരിച്ചത്. ഓട്ടോഡ്രൈവറായിരുന്നു. ഇന്നലെ പുലർച്ചെ 12.30നായിരുന്നു അപകടം.
പോത്തൻകോട് നിന്ന് കോലിയക്കോട് ഭാഗത്തേക്ക് പോയ ബൈക്കും കോലിയക്കോട്നിന്ന് പോത്തൻകോട് ഭാഗത്തേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് നവീൻ ആശുപത്രിയിൽ ചികിത്സയിലാണ്.