ശ്രീചിത്തിര തിരുനാളിന്റെ നാടുനീങ്ങലിന്റെ വാർഷികം
1577706
Monday, July 21, 2025 7:07 AM IST
തിരുവനന്തപുരം: തിരുവിതാംകൂറിലെ അവസാന രാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമയുടെ 34-ാമത് നാടുനീങ്ങൽ വാർഷികം ശ്രീചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ കവടിയാർ കൊട്ടാരവളപ്പിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന "പഞ്ചവടി’യിൽ ആച രിച്ചു. പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടന്ന ചടങ്ങ് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
തുടർന്നു ഗവർണർ, രാജകുടുംബാംഗങ്ങൾ, വിശിഷ്ടാതിഥികൾ, സമിതി ഭാരവാഹികൾ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. ഗവർണറോടൊപ്പം പൂയം തിരുനാൾ ഗൗരി പാർവതീഭായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മീഭായി, അവിട്ടം തിരുനാൾ ആദിത്യ വർമ, കെ. മുരളീധരൻ, മുൻ അംബാസിഡർ ടി.പി.ശ്രീനിവാസൻ, പാലോട് രവി, മുൻ മന്തി എം. വിജയകുമാർ, ധനലക്ഷ്മി ബാങ്ക് ചെയർമാൻ മധു കലഞ്ഞൂർ,
ശാസ്തമംഗലം മോഹൻ, മുൻ അംബാസിഡർ ടി.പി. സീതാരാമൻ, ബിജെപി ജില്ല പ്രസിഡന്റ് കരമന ജയൻ, ഭീമ ജൂവലേഴ്സ് ചെയർമാൻ ഡോ. ബി. ഗോവിന്ദൻ, എം. അയ്യപ്പൻ, വിക്ടർ ടി. തോമസ്, സതീശൻ, പുഷ് പവല്ലി, എസ്.എൻ. രഘുചന്ദ്രൻ നായർ, ജേക്കബ് കെ. എബ്രഹാം, വി. സണ്ലാൽ, പി. രവിന്ദ്രൻ നായർ, ബി. രാജൻ, ബാബു നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
വള്ളക്കടവ് യത്തീംഖാന, സ്കൗട്ട് ആൻഡ് ഗൈഡ്സ്, അശ്വാരൂഢ പോലീസ്, വിവിധ സാമൂഹിക- സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.