വിദ്യാർഥി ഷോക്കേറ്റു മരിച്ചതിന്റെ ദുഃഖം മാറുംമുന്‍പെ പാറശാല ഗവ. ജിഎച്ച്എസ്എസിൽ ജയോത്സവം നടത്താനുള്ള നീക്കം തടഞ്ഞു
1577324
Sunday, July 20, 2025 6:33 AM IST
പാറശാല: പാറശാല ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പിടിഎയുടെ നേതൃത്വത്തില്‍ ഇന്നലെ "ജയോത്സവം 2025' എന്ന പേരില്‍ ഒരു പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്നു മുടങ്ങി.
ജില്ലാ പഞ്ചായത്ത് അംഗം വി.ആര്. സലൂജ, ഹരിത വി. കുമാര്‍, മുരുകന് കട്ടാക്കട തുടങ്ങിയ പ്രമുഖരെ പങ്കെടുപ്പിച്ച് നടത്താനിരുന്ന പരിപാടി, മിഥുന്റെ സംസ്കാര ചടങ്ങുകള്‍ കഴിയുന്നതുവരെയെങ്കിലും മാറ്റിവെക്കണമെന്നാവശ്യപ്പെട്ടു പാറശാല പഞ്ചായത്ത് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ സ്കൂളിനു മുന്നില്‍ കരിങ്കൊടിയുമായി കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.
ദുഃഖാചരണത്തിന്റെ വേളയില്‍ പരിപാടി മാറ്റിവെക്കാന്‍ തയാറാവാതെ, "എന്തുവന്നാലും പരിപാടി നടത്തും' എന്ന പിടിവാശി കാണിച്ച പിടിഎയുടെ ധാര്‍ഷ്ട്യത്തിനുള്ള മറുപടിയാണ് കോണ്‍ഗ്രസ് മെമ്പര്‍മാരുടെ പ്രതിഷേധമെന്ന് അറിയിച്ചു.
രാവിലെ മുതല്‍ ഓഫീസ് റൂമില്‍ കുത്തിയിരുന്ന്, ഉച്ചയ്ക്ക് രണ്ടുവരെയാണു അംഗങ്ങൾ പ്രതിഷേധിച്ചത്. ഇതേ തുടര്‍ന്ന് ജയോത്സവം സംഘടിപ്പിന് കഴിഞ്ഞില്ല. പരിപാടികൾ സംഘടിപ്പിക്കാൻ സാധിക്കാതെ പിടിഎ പിൻവാങ്ങിയപ്പോൾ 3:30 ഓടെ സമരം അവസാനിപ്പിച്ച് മെമ്പര്‍മാര്‍ മടങ്ങിപ്പോയി.
പാറശാല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ലെല്‍വിന്‍ ജോയ്, കോണ്‍ഗ്രസ് മെമ്പര്‍മാരായ വിനയനാഥ് മെമ്പര്‍, താര, നിര്‍മല കുമാരി എന്നിവര്‍ നേതൃത്വം നൽ കി. നാട്ടുകാരും, രക്ഷിതാക്കളും സമരക്കാർക്കു നന്ദി അറിയിച്ചു. മനുഷ്യത്വത്തിന്റെയും പൊ തുവികാരത്തിന്റെയും വിജയമാണ് സമരത്തിന്റെ വിജയത്തി നു പിന്നിലെന്നു പ്രതിഷേധിച്ച നേതാക്കളും വ്യക്തമാക്കി.