പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു
1577330
Sunday, July 20, 2025 6:39 AM IST
നെടുമങ്ങാട്: പഴകുറ്റിക്ക് സമീപത്തെ കമ്മാളം റെസ്റ്റോറന്റിൽ നെടുമങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ പഴകിയ ചിക്കൻ, ബീഫ്, തലേ ദിവസത്തെ അവിയൽ, തോരൻ, തുടങ്ങിയവ പിടിച്ചെടുത്തു.
റെസ്റ്റോറന്റിലെ മാലിന്യം കിള്ളിയാറിലേക്ക് ഒഴുക്കി വിടുന്നതായും കണ്ടെത്തി. 24 മണിക്കൂറിനകം കട പൂട്ടുവാൻ ഉടമയ്ക്ക് നോട്ടീസ് നൽകി. 25,000 രൂപ പിഴയും ചുമത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. എച്ച്ഐ ബിന്ദു, പബ്ല്ളിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സബിത, മീര, ഷീന എന്നിവർ റെയ്ഡിൽ പങ്കെടുത്തു.