മൃതദേഹം മോര്‍ച്ചറിയില്‍
1577756
Monday, July 21, 2025 11:09 PM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍.
19ന് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഭാഗത്തു അസുഖബാധിതനായി കണ്ടെത്തുകയും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിക്കുകയും ചെയ്തയാളുടെ മൃതദേഹമാണ് മോര്‍ച്ചറിയിൽ സൂക്ഷിച്ചിട്ടുള്ളത്.
ഇയാളുടെ പേരോ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങളോ ആശുപത്രിരേഖകളിലില്ല. 60 വയസ്സു പ്രായം തോന്നിക്കുന്ന ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തമ്പാനൂര്‍ പോലീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2326549, 94979 80046.