കർക്കടക വാവുബലി: കാർഷിക വ്യാവസായിക പ്രദർശനം
1577875
Tuesday, July 22, 2025 2:26 AM IST
നെടുമങ്ങാട്: കർക്കടക വാവുബലിയോടുനബന്ധിച്ചു അരുവിക്കര പഞ്ചായത്ത് സംഘടിപ്പിക്കുന്ന കാർഷിക വ്യാവസായിക പ്രദർശനം ജി. സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ. കല അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സ്റ്റാളിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി നിർവഹിച്ചു.
ജനപ്രതിനിധികളായ വി.ആർ. ഹരിലാൽ, വി. വിജയൻ നായർ, ഗീതാഹരികുമാർ, ഷജിത, എ.എം. ഇല്യാസ്, ജഗൽ വിനായക്, മറിയക്കുട്ടി, അലിഫിയ, കെ. സുകുമാരൻ, ആർഡിഒ കെ.പി. ജയകുമാർ, കേരള വാട്ടർ അഥോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ എം. മനോജ്, വിവിധ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ, ദേവസ്വം ബോർഡ് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് വി.ആർ. രേണുക സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എസ്.പി. മാലിനി നന്ദിയും പറഞ്ഞു. ഡാം സൈറ്റിൽ 'അമ്യൂസ്മെന്റ് പാർക്കും പ്രവർത്തനം തുടങ്ങി. ബലിതർപ്പണ പാസുകൾ 50 രൂപ നിരക്കിൽ ലഭിക്കും. 24നു രാവിലെ നാലുമുതൽ ബലി കടവിലും ബലി മണ്ഡപത്തിലും ചടങ്ങുകൾ ആരംഭിക്കുമെന്നു സംഘാടകർ അറിയിച്ചു.